നാടകങ്ങള്‍ സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തി: കെ വി കൃഷ്ണന്‍; അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തുന്ന അഖില കേരള നാടകോത്സവത്തിന്റെ ഭാഗമായി അമ്പലത്തറയില്‍ അംഗത്വ ക്യാമ്പയിനും നാടക ഗാനാലപന സായാഹ്നവും നടന്നു

അമ്പലത്തറ : സാമൂഹ്യ മാറ്റത്തിന്റെ നാള്‍വഴികളില്‍ നാടകങ്ങള്‍ വഹിച്ച പ ങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ കെ വി കൃഷ്ണന്‍ പറഞ്ഞു. അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തുന്ന അഖില കേരള നാടകോത്സവത്തിന്റെ ഭാഗമായി അമ്പലത്തറയില്‍ നടത്തിയ അംഗത്വ ക്യാമ്പയിനും നാടക ഗാനാലപന സായാഹ്നവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.അമേച്വര്‍ നാടക രംഗത്തേക്ക് പുതുതലമുറയെ കൈപിടിച്ചുകയറ്റേണ്ടത് സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടകസമിതി ചെയര്‍മാന്‍ രാജേഷ് സ്‌കറിയ അധ്യക്ഷത വഹിച്ചു. പി. അപ്പകുഞ്ഞിക്ക് ആദ്യ അംഗത്വം നല്‍കി അംഗത്വവിതരണത്തിന് തുടക്കം കുറിച്ചു.ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡന്റ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സംഘാടകസമിതി വൈസ് ചെയര്‍പേഴ്‌സണ്‍ പി. പത്മാവതി എന്നിവര്‍ സംസാരിച്ചു.
സംഗീത വാഴക്കോട്, പ്രസീത പൊള്ളക്കട, ആദിദേവ് കുമ്പള, ശാന്തി മലയാക്കോള്‍, സലീം മുട്ടിച്ചരല്‍, ഗീതു. ഇ. വി,ഉമേശന്‍ മലയാക്കോള്‍, പി. എം. ബാലചന്ദ്രന്‍ എന്നിവര്‍ നാടകഗാനങ്ങള്‍ ആലപിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി വി. ജയരാജ് സ്വാഗതവും രാജേന്ദ്രന്‍ മീങ്ങോത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!