എന്‍ഡിഎ പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു; ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു

പാണത്തൂര്‍ :ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പനത്തടി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പാണത്തൂരില്‍ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ഗണേശന്‍, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷിബു പാണത്തൂര്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്ര സറളായ, ആര്‍. സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. വേണുഗോപാല്‍, വൈസ് പ്രസിഡന്റ് കെ.എസ്.പ്രീതി, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സിനി ജയലാല്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കേളപ്പന്‍കയം, ബിജെപി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ എസ് പ്രതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് മോഹനന്‍ കെ.എ, പഞ്ചായത്ത് കമ്മിറ്റിയംഗം ധനൂപ് ദാമോദരന്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!