കാഞ്ഞങ്ങാട് : കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്ര മഹോത്സവം ഡിസംബര്‍ 19, 20 തീയ്യതികളിലായി നടക്കും.ആഘോഷപരിപാടികള്‍ വിജയിപ്പിക്കുന്നതിനായുള്ള ആദ്യ സംഭാവന ഡോ.കെ.വി. വാസു, ഡോ. മഞ്ചുനാഥ പൈ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.ആഘോഷ കമ്മിറ്റി ചെയര്മാന് പി. അശോകന് അദ്ധ്യക്ഷനായി. അയ്യപ്പ സേവാ സമിതി കുന്നുമ്മല്‍ കമ്മിറ്റിയുടെ വകയായ ഒരു ലക്ഷം രൂപയും കമ്മിറ്റിക്ക് കൈമാറി. ക്ഷേത്രം സെക്രട്ടറി ബി.കെ.ദാമു, വൈസ് പ്രസിഡന്റ് ഗുരുസ്വാമി കുഞ്ഞികണ്ണന്‍, ഫൈനാന്‍സ് കമ്മിറ്റി ചെയര്മാന് യൂണിറ്റി പ്രമോദ്, രാഘവന് ഗുരുസ്വാമി, രാമകൃഷ്ണന് നെല്ലിത്തറ, ബാലു ശാസ്ത, വി രാധാകൃഷ്ണന്, ബി കുഞ്ഞികണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്ര ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.രാധാകൃഷ്ണന് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.ശരത് കുമാര്‍ നന്ദിയും പറഞ്ഞു.
