പരപ്പ: കട വരാന്തയില്‍ നിര്‍ത്തിയിട്ട് ഡ്യൂട്ടിക്ക് പോയ പോലീ സുദ്യോഗസ്ഥന്റെ സ്‌കൂട്ടി നശിപ്പിച്ചതിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണെന്ന് കണ്ടെത്തി. കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ സിവില്‍ ഓഫീസര്‍ ബളാല്‍ അരിങ്കല്ലിലെ രാജീവന്റെ
കെ എല്‍ 79 എ 1325 സ്‌കൂട്ടിയാണ് നശിപ്പിച്ചത്. പരപ്പ ടൗണില്‍ വെളളിയാഴ്ച നിര്‍ത്തിയിട്ട സ്‌കൂട്ടിയുടെ ആക്‌സിലേറ്റര്‍ കേബിള്‍ ഉള്‍പ്പെടെ വലിച്ചു പൊട്ടിച്ച നിലയിലാണ്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് പരപ്പയിലെത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ് നശിപ്പിച്ച നിലയില്‍ ക ണ്ടത്. സി സി ടി വി ദൃശ്യം ശേഖരിച്ച് അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികളാണെന്ന്കണ്ടെത്തിയത്.
