കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ നവംബര്‍ 1 മുതല്‍ ആരംഭിച്ച 30 തിരഞ്ഞടുക്കപ്പെട്ട ചിത്രക്കാരന്മാരുടെ ചിത്രപ്രദര്‍ശനം സമാപിച്ചു.”ആര്‍ക്കേവ്” ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജില്ലയില്‍ ആദ്യമായിട്ടാണ് 30 ചിത്രകാരന്മാരുടെ ഒന്നിച്ചുള്ള ചിത്രപ്രദര്‍ശനം ഒരുക്കിയത്.
സമാപന പരിപാടി പ്രമുഖ ചിത്രകലാ അധ്യാപകന് ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് നാരായണന് രേഖിത അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിനോദ് ശില്പി, ജില്ലാ എക്സിക്ക്യൂട്ടീവ് അംഗങ്ങളായ സുകുമാരന്‍ പൂച്ചക്കാട്, ജനന് ജേസി, ബാലന് സൗത്ത്, വരദ നാരായണന്, രമേശന് നീലേശ്വരം, ഉണ്ണികൃഷ്ണന് അപര്‍ണ്ണ, സന്തോഷ് പള്ളിക്കര, ഗോപാലന് മാങ്ങാട്, വിജയകുമാര്‍ ചെറുവത്തൂര്‍, കേശവന് പീലിക്കോട്, പ്രമോദ് ദര്‍ശന, സുകു പള്ളം ഗോപി രാമന്തളി ജിതേഷ് ദൃശ്യ, ഗിരീഷ് നീലേശ്വരം എന്നിവര്‍ സംസാരിച്ചു.
പ്രദര്‍ശന ആരംഭിച്ച ദിവസം തന്നെ ചിത്രം വില്‍പ്പന നടത്തിയിരുന്നു. പ്രദര്‍ശനത്തിലെ 16 ചിത്രങ്ങളും വില്‍പ്പന നടത്തിയിരിക്കുകയാണ്. ഇത് ചിത്രകലാകാരന്മാര്ക്ക് പുത്തനുണര്‍വാണ് നല്‍കിയതെന്ന് ആര്‍ട്ടിസ്റ്റ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
സമാപന ദിവസം വാദ്യോപകരണങ്ങളുടെ സംഗീത സദസ് നടന്നു. ഉണ്ണികൃഷ്ണന് മടിക്കൈ, സോമശേഖരന്‍ വെള്ളിക്കോത്ത്, ഗോവര്ദ്ധന് മയീച്ച, ദിയാലക്ഷ്മി, മോഹനന് ആനിക്കാടി, രാധാകൃഷ്ണന് പുല്ലൂര്‍ എന്നിവര്‍നേതൃത്വംനല്‍കി.
