ഗ്യാസ് ചോര്‍ച്ചയില്‍ നിന്ന് നാടിനെ രക്ഷിച്ച കിഴക്കുംകരയിലെ ഷാലുവിന് ജീവന്‍ രക്ഷാ പുരസ്‌ക്കാരം നല്‍കി ആദരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു ഗ്യാസ് ചോര്‍ന്നുണ്ടായ അപകടത്തിനിടെ നാടിനെയും ജനങ്ങളെയും രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ഗ്യാസ് ചോര്‍ച്ച തടയാന്‍ മുന്നിട്ടിറങ്ങിയ കാഞ്ഞങ്ങാട് കിഴക്കുംകരയിലെ
ഷാലു ഖലാസിയെ എന്‍ സി പി എസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ജീവന്‍ രക്ഷാ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൌസില്‍ നടന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രന്‍ ഉപഹാരം സമ്മാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാഹുല്‍ നീലാങ്കര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കരീം ചന്തേര, ഭാരവാഹികളായ സി. ബാലന്‍, ബെന്നി നാഗമറ്റം, രാജു കൊയ്യോന്‍, ടി. നാരായണന്‍, സുബൈര്‍ പടുപ്പ്, ഒ. കെ ബാലകൃഷ്ണന്‍, സീനത്ത് സതീശന്‍, ഖദീജ മൊഗ്രാല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

error: Content is protected !!