കാഞ്ഞങ്ങാട് : ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) ചാമണ്ഡിക്കുന്ന് യൂണിറ്റ് സമ്മേളനം മുക്കൂട് റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ വെച്ച് നടന്നു. ഓട്ടോ ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ചാമണ്ഡിക്കുന്നില്‍ പൊതു ശൗചാലയം നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഉണ്ണി നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജേഷ് കുന്നുപാറ അധ്യക്ഷനായി.യു.കെ. പവിത്രന്‍ (ജില്ലാ കമ്മിറ്റി അംഗം), ഉണ്ണി പാലത്തിങ്കാല്‍ (ഡിവിഷന്‍ സെക്രട്ടറി), പി.ആര്‍. രാജു (ഡിവിഷന്‍ പ്രസിഡണ്ട്), ഏരിയ കമ്മറ്റി അംഗങ്ങളായ കരുണാകരന്‍ ചാമണ്ഡിക്കുന്ന്, രാജീവന്‍ കണ്ണികുളങ്ങര എന്നിവര്‍ സംസാരിച്ചു.
സജേഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. രാജേഷ് കുന്നുപാറ അനുശോച പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ചാരി നാരായണന്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ രതീഷ് ഒ.കെ വരവ്-ചിലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍ പ്രസിഡണ്ട് – രാജേഷ് കുന്നു പാറ , സെക്രട്ടറി – ചാരി നാരായണന്‍, ട്രഷര്‍ – രതീഷ് ഒ.കെ എന്നിവരെ തെരെഞ്ഞെടുത്തു.
