കാസര്‍കോട്: ആധുനിക സൗകര്യങ്ങളോടും ഉന്നത നിലവാരത്തിലുള്ള സ്ത്രീരോഗ സേവനങ്ങളോടും കൂടി ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. വിഭാഗത്തിന്റെ ഉദ്ഘാടനം പ്രമുഖ ചലച്ചിത്രതാരമായ അനഘാ നാരായണന്‍ നിര്‍വഹിച്ചു.
സ്ത്രീരോഗ പരിചരണത്തില്‍ പുതു തലമുറയ്ക്കായി ആധുനിക സാങ്കേതിക വിദ്യകളും സമഗ്രമായ ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ വിഭാഗം രൂപീകരിച്ചതെന്ന് ചടങ്ങില്‍ പ്രസ്താവിച്ചു. കാസര്‍കോടില്‍ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്കായി ജനങ്ങള്‍ കാലങ്ങളായി കാത്തിരുന്നുവെന്നും, ആസ്റ്റര്‍ മിംസിന്റെ വരവോടെ ആ സ്വപ്നം യാഥാര്‍ഥ്യമായെന്നും അനഘാ നാരായണന്‍ അഭിപ്രായപ്പെട്ടു.
സ്ത്രീരോഗ രംഗത്ത് ആസ്റ്റര്‍ ഗ്രൂപ്പിന്റെ women care, maternity care, advanced gynecology procedures തുടങ്ങിയ മേഖലകളില്‍ നേടിയ പരിചയസമ്പത്തും, ultra-modern diagnostic സൗകര്യങ്ങളും, minimally invasive surgery സംവിധാനങ്ങളും ഉള്‍പ്പെടുത്തി വിഭാഗം സജ്ജമാക്കിയിരിക്കുന്നു.ഗൈനക്കോളജി വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന വിദഗ്ധര്‍:
ഡോ. വിദ്യ നമ്പ്യാര്‍ K – (HOD & Senior Consultant)
ഡോ. സംഗീത K – (Senior Consultant – Gynec Oncology)
ഡോ. പൃഥ്വി S – (Consultant)
ഡോ. ഷഹാന P V – (Specialist)
ഡോ. നീലിമ രാജീവ് – (Senior Resident)
ഡോ. അന്‍വിത S Rao – (Specialist)
ഉദ്ഘാടന ചടങ്ങില്‍ ഡോ. സോയ് ജോസഫ് (COO), ഡോ. സാജിദ് (CMS), സരിത് നായര്‍ (Cluster Marketing Head – Aster MIMS), റെന്‍ജു അലപ്പാട്ട് (Operations Head), വിജീഷ് (Head – Business Development), അനില്‍ മെലത്ത് (Asst. Manager – Business Development) എന്നിവര്‍പങ്കെടുത്തു.
