കാഞ്ഞങ്ങാട് : വരാന്‍ വേണ്ടി പോകുന്ന തദ്ദേശ്വ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് ചുമട്ട് തൊഴിലാളി യൂണിയന്‍ സി ഐ ടിയു കാസര്‍കോട് ജില്ലാ കണ്‍ വെന്‍ഷന്‍ മുഴുവന്‍ തൊഴിലാളികളോടും കുടുംബാംഗങ്ങളോടും ആവിശ്യപ്പെട്ടു.കാഞ്ഞങ്ങാട് എന്‍ എസ് എസ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സി നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എ ഇ സെബാസ്റ്റ്യന്‍, യൂണിയന്റെ ജില്ലാ ജോ:സെക്രട്ടറി ഇ കെ ചന്ദ്രന്‍ , സിഐടിയു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറികെ വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ മോഹനന്‍സ്വാഗതംപറഞ്ഞു.
