നാടിന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കി കല്‍വെര്‍ട്ട് ഉദ്ഘാടനം ചെയ്തു

പെരിയ : പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമായി. കാലിയടുക്കത്തെയും പന്നിക്കുന്നിനെയും ബന്ധിപ്പിക്കുന്ന കല്‍വെര്‍ട്ട് യഥാര്‍ത്ഥ്യമായതോടെ നാട്ടുകാരുടെ സ്വപ്ന പദ്ധതിയാണ് പൂര്‍ത്തിയായത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ നേതൃത്വത്തിലാന്ന് കല്‍വെര്‍ട്ട് യാഥാര്‍ത്ഥ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് സികെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ടി. അംബിക അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ
പ്രമോദ് കാലിയടുക്കം, കെ.കൊട്ടന്‍ കായക്കുളം, അജിത്ത് പന്നിക്കുന്ന്, കെ. ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ കായക്കുളം, പ്രമോദ് കാലിയടുക്കം, ഇ.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ , സന്നദ്ധ സംഘന ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!