കേരള മുസ്ലിം ജമാഅത്ത് സെറ്റപ്പ് സംഗമങ്ങള്‍ സമാപിച്ചു; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ നടന്ന സെറ്റപ്പ് മീറ്റുകള്‍ സമാപിച്ചു.
. കോട്ടപ്പുറം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ സോണ്‍ സെറ്റപ്പ് മീറ്റ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മൂന്ന് കേന്ദ്രങ്ങളിലും പദ്ധതി അവതരിപ്പിച്ചു.സുലൈമാന്‍ കരിവെള്ളൂര്‍,കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. വിസി. അബ്ദുല്ല സഅദി സ്വാഗതവും മദനീയം അബ്ദുല്ലത്തിഫ് സഖാഫി നന്ദിയും പറഞ്ഞു.
ജില്ലാ സുന്നി സെന്റ്റില്‍ നടന്ന ഉദുമ, മുള്ളേരിയ, ബദിയടുക്ക, കാസര്‍കോട് സോണുകളുടെ മധ്യമേഖല സെറ്റപ്പ് സംഗമം
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.എസ് എം എ . ജില്ലാ പ്രസിഡണ്ട് വൈ എം അബ്ദുറഹ്‌മാന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. അശ്‌റഫ് കരിപ്പൊടി സ്വാഗതവും സി എം എ ചേരുര്‍ നന്ദിയും പറഞ്ഞു. . മുട്ടം മഖ്ദൂമിയയില്‍ നടന്ന കുമ്പള, ഉപ്പള, മഞ്ചേശ്വരം സോണുകളുടെ ഉത്തരമേഖല സെറ്റപ്പ് മീറ്റ് സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡണ്ട് മുസല്‍ മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി മുഹമ്മദ് മണ്ണംകുഴി സ്വാഗതം പറഞ്ഞു. . കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍,സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് ഭാരവാഹികള്‍, സോണ്‍ ഇ സി. അംഗങ്ങള്‍, സെന്റിനറി ഗാര്‍ഡ് വളണ്ടിയര്‍മാര്‍ സെറ്റപ്പ് മീറ്റില്‍ പ്രതിനിധികളായി സംബന്ധിച്ചു.

error: Content is protected !!