ബങ്കളം പ്രിമെട്രിക്ക് ഹോസ്റ്റലില്‍ ഡിജിറ്റല്‍ ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മടികൈ ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പ്രിമെട്രിക്ക് ഹോസ്റ്റലില്‍ 10 ലക്ഷം രൂപ ചെലവില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വിജയന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പശ്രീധരന്‍, എസ് സി ഡി ഒ പി.ബി ബഷീര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം അബ്ദുള്‍ റഹിമാന്‍ സ്വഗതവും മടിക്കൈ ഗ്രാമ പഞ്ചായത്തംഗം രാധ നന്ദിയും പറഞ്ഞു. ഡിജിറ്റല്‍ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ ലാപോടോപ്പ്, ഡെസ്‌ക് ടോപ്പ് കന്യൂട്ടറുകള്‍ക്ക് എന്നിക്കു പുറമെ റഫറന്‍സിനും ട്യൂഷന്‍ ക്ലാസ്സുകള്‍ക്കും ഉപയോഗിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് ഇന്ററാക്റ്റീവ് പാനല്‍, സൗണ്ട് സിസ്റ്റം തുടങ്ങിയ സംവധാനങ്ങളാണുള്ളത്. കക്കാട്ട് സ്‌കൂളില്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 വിദ്യാര്‍ത്ഥികളാണ് ബംഗളം ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നത്.
ഓപ്പണ്‍ ജിം, സിസി ടി വി, ഫുട് ബോള്‍ പരിശീലനം, ഹോസ്റ്റലിന്റെ സൗകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയവക്കും ബ്ലോക്ക് പഞ്ചായത്ത് തുക വകയിരുത്തിയിരുന്നു.

error: Content is protected !!