കാഞ്ഞങ്ങാട്:കേരള ബാങ്കില്‍ നിന്നും വിരമിച്ചവരുടെ പെന്ഷന് കേരള ബാങ്ക് ഏറ്റെടുക്കണമെന്നും, പെന്ഷന് പരിഷ്കരണം എത്രയും വേഗം നടപ്പിലാക്കണമെന്നും,പെന്ഷന് ഡി എ അനുവദിക്കണമെന്നും, ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നും മുതിര്‍ന്ന പൗരന്മാര്ക്കുള്ളനിര്ത്തലാക്കിയ മുഴുവന്‍ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന്( കെ ബി ആര് എ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പുതിയ കോട്ട അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനവും അംഗങ്ങള്‍ക്കുള്ള ആരോഗ്യസുരക്ഷ കാര്‍ഡ് വിതരണവും സംസ്ഥാന ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ശ്രീധരന് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് ഐ വി കുഞ്ഞിരാമന്,കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ പി കരുണാകരന് നായര്‍, സംസ്ഥാന സെക്രട്ടറി എം കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ടി വി മോഹനന് സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് സതീഷ് കരിങ്ങാട്ട് നന്ദിയും പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക് അവതരണം, സംഘടനാ ചര്‍ച്ച-മറുപടി,പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും നടന്നു. സംഘടനയുടെ പുതിയ ഭാരവാഹികളായി എം. സത്യനാഥന് നമ്പ്യാര്‍ (പ്രസിഡന്റ്) സതീഷ് കരിങ്ങാട്ട്, എം രാഘവന് നായര്‍, എം. പുഷ്പവല്ലി (വൈസ് പ്രസിഡന്റ്മാര്‍) ടി.വി. മോഹനന് (സെക്രട്ടറി) കെ.എം പ്രകാശന്, കെ. രാമകൃഷ്ണന്, കെ. ലക്ഷ്മി (ജോ. സെക്രട്ടറിമാര്‍) കെ. അപ്പക്കുഞ്ഞി (ട്രഷറര്‍) എം. ഭാസ്ക്കര , എം. കൃഷ്ണന്, പി. കുഞ്ഞികൃഷ്ണന് (ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു
