പള്ളിക്കര : പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സക്കൂളിലെ 1979-82 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. ചടങ്ങില്‍ ഹയര്‍സെക്കണ്ടറി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മൂന്ന് കമ്പ്യൂട്ടറുകള്‍ കൈമാറി. പ്രിന്‍സിപ്പള്‍ ടി എം ശേണുക കമ്പ്യൂട്ടറുകള്‍ എറ്റുവാങ്ങി. കൂട്ടായ്മ പ്രസിഡന്റ് പി ബി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി.ടി.എ പ്രസിഡണ്ട് എം.ബി ഷാനവാസ്, മദര്‍ പി.ടി.എ പ്രസിഡണ്ട് സുമീറ ജബ്ബാര്‍, അധ്യായപകരായ സുലേഖ, മഹേഷ്, സുജയ, സ്വപ്ന കൂട്ടായ്മയുടെ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി അഹ്‌മദ് ബഷീര്‍, ട്രഷറര്‍ ബേക്കല്‍ നാസര്‍, കെ പുഷ്‌ക്കരാക്ഷന്‍, കെ ശശിധരന്‍, മുഹമ്മദ് കുന്നില്‍, ഹസ്സൈനാര്‍ എം, ബി കെ മൂസ, കെ കെ ഹമീദ്, കെ എം കുഞ്ഞി, ശിവരാമന്‍ കായര്‍ത്തായ, കെ ഗോപാലന്‍, റസാക്ക് കുന്നില്‍, എന്നിവര്‍ പങ്കെടുത്തു
