കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയില്‍ നവംബര്‍ 1 മുതല്‍ ആരംഭിച്ച 30 തിരഞ്ഞടുക്കപ്പെട്ട ചിത്രക്കാരന്‍മാരുടെ ചിത്രപ്രദര്‍ശനം നവംബര്‍ 7 ന് സമാപിക്കും. ”ആര്‍ക്കേവ്” ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ജില്ലയില്‍ ആദ്യമായിട്ടാണ് 30 ചിത്രകാരന്മാരുടെ ഒന്നിച്ചുള്ള ചിത്രപ്രദര്‍ശനം ഒരുക്കിയത്.
200 ഓളം അംഗങ്ങളുള്ള സംഘടനയില്‍ തിരഞ്ഞടുക്കപ്പെട്ട 30 ചിത്രകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയത്. ചിത്രപ്രദര്‍ശനം ചിത്രകാരി കെ മാധവിയാണ് ഉദ്ഘാടനം ചെയ്തത്.
പ്രദര്‍ശന ദിവസം തന്നെ ചിത്രം വില്‍പ്പന നടത്തിയിരുന്നു ചിത്രകാരന്‍ പ്രമോദ് ദര്‍ശനയുടെ ചിത്രം കാഞ്ഞങ്ങാട് എസ്. ഐ. സൈഫുദ്ദീനാണ് ആദ്യം ഏറ്റുവാങ്ങിയത്. പ്രദര്‍ശനത്തിലെ ഏറെ കുറെ ചിത്രങ്ങളും വില്‍പ്പന നടത്തിയിരിക്കുകയാണ്. ഇത് ചിത്രകലാകാരന്‍മാര്‍ക്ക് പുത്തനുണര്‍വാണ് നല്‍കിയതെന്ന് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിനോദ് ശില്പി പറഞ്ഞു.
സമാപന ദിവസം വൈകുന്നേരം 4 മണിക്ക് വാദ്യോപകരണങ്ങളുടെ സംഗീതസദസ്അരങ്ങേറും.
