കരിന്തളം:കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തികരിച്ച കൂവാറ്റി സ്മാര്‍ട്ട് അംഗണ്‍ വാടിയുടെ ഉദ്ഘാടനവും കൂവ്വാറ്റി സ്കൂളില്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി അധ്യക്ഷനായി. ടി പി ശാന്ത,സി എച്ച് അബ്ദുള്‍ നാസര്‍, കെ വി .അജിത്ത് കുമാര്‍, മനോജ് തോമസ്, എവി സന്തോഷ് കുമാര്‍, സി ടി . രാജശ്രി ,ടി.സുരേശന്, സൗമ്യ, എം സുരേന്ദ്രന്, സി.വി ഗോപകുമാര്‍, പ്രജോദ്, എ വി പുഷ്പ, കെ.ശ്യാമിനി, എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈജമ്മ ബെന്നി സ്വാഗതവും അംഗണ്‍വാടി വര്‍ക്കര്‍ വത്സല നന്ദിയും പറഞ്ഞു. കൂവാറ്റി സ്കുളില്‍ പഞ്ചായത്ത് പദ്ധതിയില്‍ സോളാര്‍ സംവിധാനം, കുടിവെള്ള പദ്ധതി ,സ്കുളിന്റെ തനത് പരിപാടിയായ കൂവാറ്റി വോയിസിന്റെ 200 പതിപ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ഉദ്ഘാടനംചെയ്തു
