ഡോ. അംബേദ്കര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് പത്മനാഭന്‍ ചാലിങ്കാലിന്

പെരിയ :വികസന രംഗത്ത് പിന്നോക്കം നിന്നിരുന്ന പട്ടികജാതി-വര്‍ഗ്ഗ സാമൂഹികാ വസ്ഥയ്ക്ക് മാറ്റം വരുത്തി നവീന മാതൃകയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അശ്രാന്ത പരിശ്രമം കൊണ്ട് സാധ്യമാക്കുക എന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച മികവ് കണക്കിലെടുത്താണ് 2025 വര്‍ഷത്തെ ഡല്‍ഹി ആസ്ഥാനമായുള്ള ഡോ .അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ് അവാര്‍ഡിന് കാസര്‍കോട് ജില്ലയിലെ ചാലിങ്കാല്‍ സ്വദേശി പത്മനാഭന്‍ ചാലിങ്കാല്‍ അര്‍ഹത നേടിയത്.
നിലവില്‍ പുല്ലൂര്‍ സര്‍വ്വീസ്സ് സഹകരണ ബാങ്ക് സീനിയര്‍ ക്ലാര്‍ക്കും കേരളാ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു മാവിലന്‍ സമുദായ സംഘം, മാവിലന്‍ കള്‍ച്ചറല്‍ മൂവ്‌മെന്റ്, യൂ ത്ത് കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം സെക്രട്ടറി, ഉദുമ ബ്ലോക്ക് സെക്രട്ടറി, ചാലിങ്കാല്‍ വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ്, ബൂത്ത് പ്രസിഡന്റ്,ചാലിങ്കാല്‍ ശ്രീ കരിം ചാമുണ്ഡി വിഷ്ണു മൂര്‍ത്തി പഞ്ചുരുളി ദേവസ്ഥാനം സെക്രട്ടറി, ജില്ലാ വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ചെറുപ്പകാലം തൊട്ടു തന്നെ അസുഖം ബാധിച്ചു കിടപ്പിലായ വര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ചികിത്സാസഹായം വാങ്ങി കൊടുക്കുവാനുംഭൂമിയില്ലാതെ കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക്പട്ടയം ലഭ്യമാക്കാനും അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന പത്മനാഭന്‍ എല്ലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് മാവിലന്‍ സമുദായത്തെയും മലവേട്ടുവ സമുദായ ത്തെയും പട്ടിക വര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പെടുത്താനുള്ള മാവിലന്‍ കള്‍ച്ചറല്‍ മൂവ് മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു പത്മനാഭന്‍.വിവിധയിടങ്ങളിലെ അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ പത്മനാഭന്‍ പ്രതിഷേധത്തിന്റെ തീപ്പന്തമായി ചൂഷണത്തിനെതിരെ സമര വീര്യത്തോടെ പോരാട്ട വീഥികളില്‍ നിറഞ്ഞു നിന്നിരുന്നു. ഭാരതീയ ദളിത് സാഹിത്യ അക്കാദമി 2025 ഡിസംബര്‍ 12 ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.വെള്ളന്‍,മാണിക്കം എന്ന കല്യാണി ദമ്പതികളുടെമകനാണ്.

error: Content is protected !!