കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴക്കോട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ. വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ഗീത, വാര്‍ഡ് മെമ്പര്‍മാരായ എ. വേലായുധന്‍, ശൈലജ, സുഹറ, പി.ടി.എ പ്രസിഡന്റ് കെ പി .സുകുമാരന്‍ , മദര്‍ പി. ടി.എ പ്രസിഡന്റ് ധന്യശ്രീ മനോജ്, എസ്. എം.സി ചെയര്‍മാന്‍ സുനില്‍കുമാര്‍ മുല്ലച്ചേരി എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത സ്വാഗതവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം. സുനില്‍കുമാര്‍ നന്ദിയുംപറഞ്ഞു.
