മാവുങ്കാല്‍: ഓട്ടോ യാത്രക്കിടെ നഷ്ടപ്പെട്ട ഒരു പവനോളം തുക്കം വരുന്ന കൈ ചെയിന്‍ തിരിച്ചേല്‍പ്പിച്ച്
ടാക്സി ആന്റ് ലൈറ്റ് വൈക്കിള്‍ മോട്ടോര്‍ (ബിഎം എസ് )ജില്ല വൈസ് പ്രസിഡന്റ് ടി. വി ചന്ദ്രന് കോട്ടപ്പാറ മാതൃകയായി.
തിങ്കളാഴ്ച വൈകിട്ടാണ് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം അധ്യാപിക ആവിക്കര സ്വദേശിനി വിജിന കെ. രവിയുടെ ഒരു പവന് തൂക്കം വരുന്ന സ്വര്‍ണ ചെയിന്‍ വെള്ളിക്കോത്തിനും കുന്നുമ്മലിനും ഇടയില്‍ നഷ്ടപ്പെട്ടത്.
ചെയില്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ ഓട്ടോറിക്ഷ നിര്‍ത്തി പരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല.
യാത്രകള്‍ അവസാനിപ്പിച്ച ശേഷം ഓട്ടോഡ്രൈവര്‍ ചന്ദ്രന് ഓട്ടോ റിക്ഷയില്‍ വ്യാപകമായി വാഹനം പരിശോധിച്ചപ്പോഴാണ് ഓട്ടോയുടെ പിറകുവശത്തെ ഒരു മൂലയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ സ്വര്‍ണചെയിന്‍ കണ്ടത്. ഉടനെ തന്നെ ടീച്ചറുടെ നമ്പര്‍ സംഘടിപ്പിച്ച് ചന്ദ്രന് ടീച്ചറെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.നഷ്ടപ്പെട്ട സ്വര്‍ണത്തെക്കുറിച്ച് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഓട്ടോ ഡ്രൈവരുടെ വിളി ടീച്ചര്‍ക്ക് ആശ്വാസമായത്. ഇന്നലെ രാവിലെ സ്കൂളില്‍ എത്തി ചന്ദ്രന് ടീച്ചര്‍ക്ക് ചെയ്യാന്‍ കൈമാറി. ടാക്സി ആന്റ് ലൈറ്റ് വൈക്കിള്‍ മോട്ടോര്‍ (ബിഎം എസ് )ജില്ല പ്രസിഡന്റ് എ വി രാജേഷ്, ശ്രീജിത്ത് കോട്ടപ്പാറ ,കരുണാകരന് നാലാപ്പാടം, സാരംഗ് എന്നിവരും ഉണ്ടായിരുന്നു.
