മടിക്കൈ പ്രവാസി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൂവേ പൊലി’ഷാര്‍ജ യില്‍ നടന്നു; നടന്‍ കൈലാഷ് ഉദ്ഘാടനം ചെയ്തു.

മടിക്കൈ : പ്രവാസി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൂവേ പൊലി’ഷാര്‍ജ സെന്‍ട്രല്‍ ആര്‍ കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു. ഘോഷ യാത്രയോട് കൂടി പരിപാടികള്‍ ആരംഭിച്ചു. സാംസ്‌കാരിക സമ്മേളനം നടന്‍ കൈലാഷ് ഉദ്ഘാടനം ചെയ്തു. എം പി എ പ്രസിഡന്റ് പ്രമോദ് ബങ്കളം അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് മുഖ്യ അതിഥിയായി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, ട്രഷറര്‍ ഷാജി ജോണ്‍,വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയിന്‍ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മറ്റി അംഗം താലിബ്, മാസ് ജനറല്‍ സെക്രട്ടറി ബിനു കോറോം, ഐ എസ് സി അജ്മാന്‍ മാനേജിങ് കമ്മറ്റി മെമ്പര്‍ ശശിധരന്‍, എം പി എ രക്ഷധികാരികള്‍ ഉമാവരന്‍, രാമകൃഷ്ണന്‍, സോമചന്ദ്രന്‍, വനിതാ സെക്രട്ടറി അനഘ രാജു, ബാലവേദി സെക്രട്ടറി ശ്രീലക്ഷ്മി ശ്രീധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കലാ വിഭാഗം കണ്‍വീനര്‍ വേണു പുളിക്കാല്‍ അമുഖ പ്രസംഗം നടത്തി.എംപി എ സെക്രട്ടറി ഉണ്ണി മടിക്കൈ സ്വാഗതവും ട്രഷറര്‍ ശ്രീധരന്‍ പേരിയേടത് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കലാപരിപാടികളും ഗാനമേളയുംനടന്നു.

error: Content is protected !!