പെനാല്‍ട്ടി ഷൂട്ടൗട്ട് ടൂര്‍ണ്ണമെന്റ് നാളെ നോര്‍ത്ത് ചിത്താരിയില്‍

ചിത്താരി: നവംബര്‍2,3,4 തിയ്യതികളില്‍ മര്‍ഹൂം പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററിന്റെ നാമേധയത്തില്‍ അതിഞ്ഞാലില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായ് മുസ്ലിം യൂത്ത് ലീഗ് നോര്‍ത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷൂട്ടൗട്ട് ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം ചിത്താരി ഹസീന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് സുബൈര്‍ ബ്രിട്ടീഷ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന് നല്‍കി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമുദ്ധീന്‍.സിഎച്ച് പതാക ഉയര്‍ത്തി.റസാഖ്.സികെ അദ്ധ്യക്ഷത വഹിച്ചു.പി.അബൂബക്കര്‍ ഹാജി, ഫൈസല്‍ ചിത്താരി, മുഹമ്മദ് കുഞ്ഞി പീടികയില്‍, സെക്രട്ടറി അന്തുമായ്, ജബ്ബാര്‍ ചിത്താരി,ഇസ്മായില്‍ ടിവി,ഹമീദ്, ഹനീഫ, റാഷിദ്, ഹിഷാം, മുര്‍തള, റഷീദ്, സാഹില്‍, ഖാലിദ്,ഫായിസ്, ഫാരിസ്, സഹല്‍, സായിദ് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!