അജാനൂര്‍ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡില്‍ അനുമോദനവും ആദരവും പരിപാടി സംഘടിപ്പിച്ചു

ചിത്താരി : അജാനൂര്‍ പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് മെമ്പര്‍ സി.കെ. ഇര്‍ഷാദ്, 5 വര്‍ഷ കാലം വാര്‍ഡില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വിവിധ മേഖലകളിലുള്ളവര്‍ക്ക് അനുമോദനവും ആദരവും നല്‍കി. അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മെമ്പര്‍ സി.കെ. ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. വാര്‍ഡിലെ വികസന,ആരോഗ്യ,ക്ഷേമ,ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മികച്ച പിന്തുണ നല്‍കിയതിന് അനുമോദനം ഏറ്റുവാങ്ങുന്നവരെ സദസ്സിന് പരിചയപ്പെടുത്തി. സിഡിഎസ് അംഗവും തൊഴിലുറപ്പ് മാറ്റുമായ ഹസീന സി.എ ക്ക് ഷീബ ഉമ്മറും, പാലിയേറ്റീവ് നഴ്‌സ് സമീറയ്ക്ക് സി.കെ. ഇര്‍ഷാദും ആദരവ് സമ്മാനിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ റോഡുകള്‍, ജി.എല്‍.പി സ്‌കൂള്‍ ചുറ്റുമതില്‍, സെന്റര്‍ ചിത്താരി തോടിന് ബണ്ട് കെട്ടി ഭൂവസ്ത്രം വിരിച്ചത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ 26 തൊഴിലാളികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ആശാ വര്‍ക്കര്‍മാരായ ബേബി, മായ അങ്കണവാടി ടീച്ചര്‍മാരായ കല്യാണി, ലില്ലി, ഹരിത കര്‍മസേന അംഗങ്ങളായ രജനി,വിലാസിനി, ഭവാനി, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ സുമ, കൃഷ്ണന്‍ താനത്തിങ്കാല്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരെ പരിപാടിയില്‍ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു.
പഞ്ചായത്തംഗങ്ങളായ ഇബ്രാഹിം ആവിക്കല്‍, ഹാജറ സലാം, ഹംസ സി എച്ച്, ഷക്കീല ബദറുദ്ധീന്‍,
മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, ശാഖ പ്രസിഡന്റ് അഹമ്മദ് കപ്പണക്കാല്‍,ജനറല്‍ സെക്രട്ടറി സി.പി സുബൈര്‍, ജമാഅത്ത് ജനറല്‍ സെക്രട്ടറി ദാവൂദ് കെ.യു, അലിഫ് ഷീ കോളേജ് ചെയര്‍മാന്‍ ശറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ, കണ്‍വീനര്‍ ജംഷീദ് ചിത്താരി, എസ്.കെ.എസ്.എസ്.എഫ് ട്രഷറര്‍ സി.എം ഹാരിസ്, എസ്.വൈ.എസ് സ്വാന്തനം കണ്‍വീനര്‍ അസീസ് അടുക്കത്തില്‍, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ അബ്ദുല്‍ഖാദര്‍, ജാഗ്രത സമിതിയംഗങ്ങളായ മുഹമ്മദ് കുഞ്ഞി കെ.സി , എ.കെ അബ്ദുള്‍ റഹ്‌മാന്‍,
സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യം അഷ്റഫ് ബോംബെ,യൂത്ത് ലീഗ് ശാഖ സെക്രട്ടറി ശമീല്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!