ജെ. സി. ഐ മേഖല സമ്മേളനം സമാപിച്ചു

കാഞ്ഞങ്ങാട് : കാസര്‍കോട്, കണ്ണൂര്‍, വയനാട്, മാഹി പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ജെ. സി. ഐ മേഖല 19 ന്റെ മേഖല സമ്മേളനം ‘ജിംഗലാല’ എന്നപേരില്‍ ആലക്കോട് നടുപറമ്പില്‍ സ്‌പോര്‍ട്‌സ് സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചരി മുഖ്യാതിഥിയായി, ജെ. സി. ഐ ഇന്ത്യ മുന്‍ ദേശിയ പ്രസിഡന്റും, ജെ. സി. ഐ ഇന്റര്‍നാഷണല്‍ ട്രെയിനറുമായ അഡ്വ. എ. വി വാമനകുമാര്‍ വിശിഷ്ടാതിഥിയായി. ജെ. സി. ഐ മേഖല പ്രസിഡന്റ് ജെസില്‍ ജയന്‍ അധ്യക്ഷത വഹിച്ചു. 2025 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ലോക്കല്‍ ഓര്‍ഗനൈസേഷനുകള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. 2026 വര്‍ഷത്തെ മേഖല പ്രസിഡന്റിനെ വോട്ടെടുപ്പിലൂടെ കണ്ടെത്തി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ 53 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തികൊണ്ട് ജെ. സി. ഐ നിലേശ്വരം എലൈറ്റിലെ എന്‍. അരുണ്‍ പ്രഭു വിജയം കരസ്ഥമാക്കിക്കൊണ്ട് മേഖല 19 നെ നയിക്കാന്‍നിയുക്തനായി.

error: Content is protected !!