കാഞ്ഞങ്ങാട് കായികരംഗത്തെ ചില അസോസിയേഷനുകളിലെ വിഭാഗിയത നിമിത്തം വിദ്യാര്‍ത്ഥികള്‍ക്ക്
ജില്ലാ സംസ്ഥാന ചാപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരം നഷടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലാ ഒളിംബിക്സ് അസോസിഷേയന്‍ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യവേ സംസ്ഥാന ഒളിംബിക്സ് അസോസിഷേയന്‍ ചെയര്മാന് വി സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ഒളിംബിക്സ് അസോസിഷേയനും കായികരംഗത്തെ കടലാസുസംഘടകനകളുടെ കുത്തിത്തിരിപ്പുകള്‍ തടയാനും ഇവരെ നേര്‍വഴിക്ക് നയിക്കാനും പരിശ്രമിച്ചുവരികയാണ് ഓരോവര്‍ഷവും കഴിയുന്തോറും നമ്മുടെ സംസ്ഥാനം കായികരംഗത്ത് പിന്തള്ളപ്പെടുകയാണ് ഇതിന് പരിഹാരം കാണണം . എന്റെ സംഘടന കായികരംഗത്ത്എത്ര വിദ്യാര്‍ത്ഥികളെ ഉയര്‍ത്തികൊണ്ടുവന്നു,എത്രപേര്‍ക്ക് സംസ്ഥാന ചാന്പ്യന് ഷിപ്പില്‍ അവസരമൊരുക്കി എന്ന വിധത്തില്‍ കായികസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മ പരിശോധന നടത്തേണ്ടുന്ന സമയമാണിപ്പോള്‍. നേതാക്കളുട അധികാരമോഹം നിമിത്തം ഒരേ കായിയ വിഭാഗത്തിന് ഒന്നിലധികം സംഘടനകളുള്ളത്. ഒരേ ആള്‍തന്നെ പത്തുവര്ഷത്തിലധികമായിസംഘടനകളുടെ തക്കോല് സ്ഥാനങ്ങളില്‍ തുടരുന്നു . പുതിയ കായികഇനങ്ങള്‍ കണ്ടെത്തി പ്രചരിപ്പിക്കാനോ കുട്ടികള്‍ക്ക് പരിശീലനം നല്കി ആകര്‍ഷിക്കാനോ മിനക്കെടുന്നില്ല. പുതിയ വര്‍ക്ക് അവസരം നല്‍കാനോ അവരടെ കര്‍മ്മ ശേഷി ഉപയോഗപ്പെടുത്താനോ കഴിയുന്നില്ല.
കായിക രംഗം പരിപോഷിപ്പിക്കാന്‍ സംസ്ഥാന ഒളിബിക് അസോസിഷേന് നിരവധി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അടുത്തവര്‍ഷം മുതല്‍ ജില്ലാ – സംസ്ഥാന തലത്തില്‍ യൂത്ത് ചാമ്പ്യന്‍ ഷിപ്പുകള്‍ നടത്തും .പുതിയ കായിക ഇനങ്ങള്‍ കണ്ടെത്തി കുട്ടികളെ ഒന്നിലധികം കായിക ഇനത്തില്‍ പരിശീലിപ്പിച്ച് ജില്ലാ സംസ്ഥാന മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കാനാവശ്യമായ ഇടപെടല്‍ നടത്തും . സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കായിക സഹകരണസംഘത്തിന് കിഴില്‍ ജില്ലകള്‍ തോറും ചുരുങ്ങിയ നിരക്കില്‍ കായിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായി സുപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും.അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന ഒളിബിക്സ് അസോസിയേഷന് നേതൃത്വത്തില്‍ ജില്ല സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുമെന്നും ചെയര്മാന് പറഞ്ഞു.ജില്ലാ പ്രസിഡന്റ് എം വി പ്രദീപ് അധ്യക്ഷനായി. വീരമണി , ജില്ലാ സെക്രട്ടറി എം അച്യുതന് എന്നിവര്‍ സംസാരിച്ചു.
