ചായ്യോത്ത് നരിമാളം സൂര്യ തേജസ്സ് പുരുഷ സ്വയം സഹായ സംഘം സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ചായ്യോത്ത് നരിമാളം സൂര്യ തേജസ്സ് പുരുഷ സ്വയം സഹായ സംഘത്തിന്റെയും ആയു കെയര്‍ ആയുര്‍വ്വേദ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഒന്നാം വാര്‍ഡ് മെമ്പര്‍ ധന്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുരളിധരന്‍ മനോജ് കുമാര്‍ , വേണുഗോപാലന്‍, സുരേഷ് കെഎം എന്നിവര്‍ സംസാരിച്ചു ഇതിനോടനുബന്ധിച്ചു തയ്യാറാക്കി പരസ്യ വീഡിയോ തയ്യാറാക്കിയതുമായി ബന്ധപ്പെട്ടു ഉണ്ണികൃഷ്ണന്‍ , മാധവി,ചിരുത,നാരായണന്‍ എന്നിവരെയും ഡോ. സെമീനയെയുംആദരിക്കുകയും സുബ്രതോ മുഖര്‍ജി സംസ്ഥാന തല ഫുട്‌ബോളില്‍ മത്സരിച്ച റിദ്വിന്‍ , ദേവ പ്രയോഗ്, ഷിനോജ്, സ്‌കൂള്‍ മേളയില്‍ വിജയിയായ മാളവിക എന്നിവരെ യോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.

error: Content is protected !!