നീലേശ്വരം : സമാനതകളെക്കാള്‍ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഭാരതത്തില്‍ ചര്‍ച്ചകളാണ് ഊര്‍ജസ്വലമായ ജനാധിപത്യത്തെ സൃഷ്ടിക്കുന്നതെന്ന് എല്‍ബിഎസ് എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍കുമാര്‍ കോടോത്ത് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയ സമിതിയുടെ കുടുംബസംഗമവും പ്രബന്ധാവതരണ, സരസ്വതീദക്ഷിണ സമര്‍പ്പണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ചര്‍ച്ചകള്‍ പരസ്പര സമരസത ഊട്ടിയുറപ്പിക്കുക മാത്രമല്ല, ജനാധിപത്യ, പൗരാവകാശ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായും ചൂ്ണ്ടിക്കാട്ടി. നീലേശ്വരം കിണാവൂര്‍ കോവിലകത്ത് നടന്ന പരിപാടിയില്‍ സ്ഥാനീയ സമിതി പ്രസിഡന്റ് സുരേഷ് കൊക്കോട്ട് അധ്യക്ഷത വഹിച്ചു. പി.പരമേശ്വര്‍ജിയുടെ വിവേകാനന്ദനും മാര്‍ക്സും എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ടി.വി.വിജയന് മാസ്റ്റര്‍ പ്രബന്ധാവതരണം നടത്തി. എം. ബാലകൃഷ്ണന് നായര്‍, ജില്ലാ സെക്രട്ടറി ഡോ.കെ.ഐ.ശിവപ്രസാദ്, സി.പി.രാജീവന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഡോ.കെ.ഐ.ശിവപ്രസാദ് സംഘടനാ പരിപാടികള്‍ വിശദീകരിച്ചു. സ്ഥാനീയ സമിതി സെക്രട്ടറി കെ.അരുണ്‍കുമാര്‍ സ്വാഗതവും സംഘടനാ സെക്രട്ടറി എം.ചന്ദ്രശേഖരന് നന്ദിയുംപറഞ്ഞു.
