ഉദുമ: ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ എല്‍ പി ജനറല്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി 15ാം വര്‍ഷവും ഓവറോള്‍ ഒന്നാം സ്ഥാനം നേടി ഉദുമ അംബിക എ എല്‍ പി സ്‌കൂള്‍. ഉപജില്ലാ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു കൊണ്ട് സ്‌കൂളിനും നാടിനും തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് അംബികയിലെ കുരുന്നുകള്‍. ഉപജില്ലാതലത്തില്‍ നടത്തിയ എല്ലാ ക്വിസ് മത്സരങ്ങളിലും അംബികയിലെ കുട്ടികള്‍ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. കലാകായിക പ്രവര്‍ത്തി പരിചമേളകളില്‍ മാത്രമല്ല അക്കാദമിക നിലവാരത്തിലും ബേക്കല്‍ ഉപജില്ലയിലെ മികച്ച വിദ്യാലയമാണ് ഉദുമ അംബികഎഎല്‍പിഎസ്.
