ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ഓപ്പണ്‍ റോപ്പ് സ്‌കിപ്പിങ് ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യമാര്‍

മാവുങ്കാല്‍: 5 മത് ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ഓപ്പണ്‍ റോപ്പ് സ്‌കിപ്പിങ് ചാമ്പ്യന്‍ഷിപ്പില്‍ 252 പോയിന്റോടെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി. എം. ഐ. പബ്ലിക് സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്മാരായി. 105 പോയിന്റോടെ കേന്ദ്രിയ വിദ്യാലയ പയ്യന്നൂര്‍ രണ്ടാം സ്ഥാനവും 56 പോയിന്റ് നേടി ഗാര്‍ഡിയന്‍സ് സ്‌കൂള്‍ പെരിയ മൂന്നാം സ്ഥാനവും നേടി. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊ. പി. രഘുനാഥ് മത്സരം ഉദ്ഘാടനം ചെയ്തു. കേരള റോപ്പ് സ്‌കിപ്പിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫാദര്‍. ജോര്‍ജ്ജ് പുഞ്ചായില്‍സ്വാഗതംപറഞ്ഞു.

error: Content is protected !!