ഇടത് സര്‍ക്കാരിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി : എം.എല്‍. അശ്വിനി; ബിജെപി ബേഡഡുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

കുണ്ടംകുഴി: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി പിണറായി ഭരണം മാറിയെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്നും ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു. ബിജെപി ബേഡഡുക്ക പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഇതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുലാസിലാകുമെന്ന് ആശങ്കയുണ്ടെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയന്‍ ചെമ്പക്കാട് അദ്ധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് ഉദുമ ഖണ്ഡ് സംഘചാലക് ഗിരിധര്‍ റാവു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, ജില്ലാ സെക്രട്ടറി മഹേഷ് ഗോപാല്‍, മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി, ജനറല്‍ സെക്രട്ടറിമാരായ ശശി കുമാര്‍, ജയകുമാര്‍ മാനടുക്കം, ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!