കനല്‍ കാസര്‍കോട് സാംസ്‌ക്കാരിക വേദി രൂപീകരണ സമ്മേളനവും വയലാര്‍ അനുസ്മരണവും നടന്നു; നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു

ചെറുവത്തൂര്‍:ജാതിക്കും മതത്തിനും അതീതമായി മാനുഷിക, സാംസ്‌ക്കാരിക മൂല്യങ്ങള്‍ ജനപക്ഷം ചേര്‍ന്ന് തിരിച്ചുപിടിക്കാനുള്ള പോരാട്ടം നടത്താനും കലാകാരന്മാരെ ചേര്‍ത്തുപിടിക്കാനും കനല്‍ കാസര്‍കോട് സാംസ്‌ക്കാരിക വേദി രൂപീകരണ സമ്മേളനം തീരുമാനിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നാടക, സിനിമ ക്യാമ്പുകള്‍, റിഹേഴ്‌സല്‍ ക്യാമ്പുകള്‍, കലാകാര കൂട്ടായ്മകള്‍, കുടുംബ സംഗമങ്ങള്‍, സാംസ്‌ക്കാരിക പഠന വിനോദ യാത്രകള്‍, വനിതകളുടെ കലാട്രൂപ്പുകള്‍, വനിതാ കൂട്ടായ്മകള്‍ എന്നിവ നടത്തി ഗ്രാമീണതലത്തില്‍ സജീവമായി ഇടപെടും. ചെറുവത്തൂര്‍ ഇ എം എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മയും വയലാര്‍ അനുസ്മരണവും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. ടി. വി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കാനത്തൂരിലെ ജ്യോതി ചന്ദ്രന്‍ മാസ്റ്റര്‍ രൂപകല്‍പന ചെയ്ത ലോഗോ നാടകനടി സിന്ധുവിന് കൈമാറി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. കുഞ്ഞിരാമന്‍ പ്രകാശനം ചെയ്തു. കനല്‍ രംഗവത്കരിച്ച ‘നാട്ടിലെ പാട്ട്’ നാടകത്തിലെ അഭിനേതാക്കളെ മാധവന്‍ മണിയറ ഉപഹാരം നല്‍കി ആദരിച്ചു. ഒ.പി ചന്ദ്രന്‍ അഭിനേതാക്കളെ പരിചയപ്പെടുത്തി. പാട്ടത്തില്‍ രാമചന്ദ്രന്‍ ഭാവി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സി അമ്പുരാജ് നീലേശ്വരം ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. മുകേഷ് ബാലകൃഷ്ണന്‍, ശശി നടക്കാവ്, പി. വി ചന്ദ്രന്‍ സംസാരിച്ചു. ഉദിനൂര്‍ സുകുമാരന്‍ സ്വാഗതവും പി പി പവിത്രന്‍ കിഴക്കേമുറി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ നടന്ന വയലാര്‍ ഗാനാലാപനത്തില്‍ വനിതകള്‍ ഉള്‍പ്പടെ നിരവധി ഗായകര്‍ സംബന്ധിച്ചു. ഭാരവാഹികള്‍: മുന്‍ എം പി പി. കരുണാകരന്‍, സി. നാരായണന്‍ ചായ്യോത്ത്, രവീന്ദ്രന്‍ കൊടക്കാട് ( രക്ഷാധികാരികള്‍) ടി. വി ബാലന്‍ ( പ്രസിഡന്റ്) വി.പി ബാലചന്ദ്രന്‍ തിമിരി, പി. പി പവിത്രന്‍ കിഴക്കേമുറി, പത്താനത്ത് കൃഷ്ണന്‍ ( വൈസ് പ്രസിഡന്റുമാര്‍) ഉദിനൂര്‍ സുകുമാരന്‍ ( ജനറല്‍ സെക്രട്ടറി ) ഒ. പി ചന്ദ്രന്‍, പാട്ടത്തില്‍ രാമചന്ദ്രന്‍, ജയരാജ് തുരുത്തി (സെക്രട്ടറിമാര്‍) സി. അമ്പുരാജ് ( ട്രഷറര്‍ ) വനിതാ കമ്മിറ്റി: മൃദുല ഭായി തിമിരി ( ചെയപെഴ്‌സണ്‍), സുധ പ്രേമരാജ്( വൈസ് ചെയര്‍.) ശ്രീജ ദിലീപ് (കണ്‍വീനര്‍) പി.പി ശോഭ( ജോയിന്റ്കണ്‍വീനര്‍)

error: Content is protected !!