ബേക്കല്‍ ആര്‍ട്ട് ഫോറം ”ഇന്ദ്രവല്ലരി” എന്നപേരില്‍ വയലാര്‍ അനുസ്മരണം നടത്തി

പള്ളിക്കര: ബേക്കല്‍ ആര്‍ട്ട് ഫോറം ”ഇന്ദ്രവല്ലരി” എന്നപേരില്‍ വയലാര്‍ അനുസ്മരണം നടത്തി. വയലാറിനെക്കുറിച്ച് പറഞ്ഞും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചും ഗായകന്‍ എ ദാമോദരന്‍ ആലക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍ട്ട് ഫോറം വൈസ് പ്രസിഡന്റ് കെ എന്‍ രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. ആര്‍ട്ട് ഫോറം സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, റിട്ട.ഡി വൈ എസ് പി കെ ദാമോദരന്‍, റിട്ട സെയില്‍സ് ടാക്‌സ് ഓഫീസര്‍ ഗോപാലന്‍ തേക്കേക്കുന്ന്, എം എ ഹംസ, രാജേഷ് കൂട്ടക്കനി, സാലിം ബേക്കല്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!