ദേശീയ ജൂനിയര്‍ അത് ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് ജില്‍ഷ ജിനിലിന് ബിജെപിയുടെ ആദരം

പാണത്തൂര്‍ : ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് ജില്‍ഷ ജി നി ലിനെ ബിജെപി പാണത്തൂര്‍ ബൂത്ത് കമ്മറ്റി ആദരിച്ചു. ഒറീസയിലെ ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ദേശീയ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 16 വിഭാഗം 60 മീറ്റര്‍ ഓട്ടമത്സരത്തിലാണ് ജില്‍ഷ സ്വര്‍ണ്ണം നേടിയത്. തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ജില്‍ഷ ഈ നേട്ടത്തോടെ ഈ ഇനത്തില്‍ രാജ്യത്തെ ഏറ്റവും വേഗതയേറിയ കായിക താരമായിരിക്കുകയാണ്. പാണത്തൂര്‍ വട്ടക്കയത്തെ ജിനിലിന്റെ മകളാണ് ജില്‍ഷ. ബിജെപി പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂര്‍, ബിജെപി ജില്ല കമ്മറ്റി അംഗം പി രാമചന്ദ്ര സറളായ, പട്ടികവര്‍ഗ്ഗ മോര്‍ച്ച വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കേളപ്പങ്കയം, എം കെ സുരേഷ്, ബാലന്‍ എം കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരം

 

error: Content is protected !!