കാസര്‍കോട്: സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രികരിച്ച് ജില്ലയില്‍ വ്യാപക റെയ്ഡ് ഓപ്പറേഷന്‍ ‘സൈ ഹണ്ട്’ . ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ് ന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ 112 ഇടങ്ങളില്‍ റെയ്ഡ് നടത്തി സബ് ഡിവിഷന്‍ ഡിവൈഎസ്പി, എ എസ് പി, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ SHO മാര്‍ അടങ്ങുന്ന സംഘം ജില്ലാ സൈബര്‍ ക്രൈം പോലീസ്, സൈബര്‍ സെല്‍ എന്നിവരുടെ സഹായത്തോടെ ഇന്ന് പുലര്‍ച്ചെ മുതലാണ് റെയ്ഡ് നടത്തിയത്. ഇതില്‍ 38 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുകയും 38 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട് . വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 10 കേസുകള്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ കണ്ടെത്തിയാണ് റെയ്ഡ് . വരും ദിവസങ്ങളിലുംപരിശോധനതുടരും.
