അതി ദാരിദ്ര മുക്ത പ്രഖ്യാപനം :കരിന്തളത്ത് ആഹ്ലാദപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കരിന്തളം:സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ അതി ദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയതിന്റെ ഭാഗമായി സി പി എം പതിനാറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിന്തളത്ത് ആഹ്ലാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കരിന്തളത്തു നിന്നും വാളൂരിലെക്ക് നടത്തിയ ആഹ്ലാദപ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന പൊതു യോഗത്തില്‍ പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ കമ്മിറ്റിയംഗം കയനി മോഹനന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ടി എസ് ബിന്ദു,കെ സതീശന്‍,ലെനിന്‍ പ്രസാദ് എന്നിവര്‍ സംസാരിച്ചു.എന്‍ രമണന്‍ സ്വാഗതം പറഞ്ഞു .തുടര്‍ന്ന് പായസ വിതരണവുംനടത്തി.

error: Content is protected !!