കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് പട്ടണത്തോട് ചേര്‍ന്നുള്ള പുരാതനമായ കിടക്കേ ബായക്കോടന്‍ തറവാട് കളിയാട്ട ഉത്സവം രണ്ടുദിവസങ്ങളിലായി നടന്നു. ആദ്യദിവസം വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റവും മോന്തി കോലം,കാര്‍ന്നോന്‍ തെയ്യം എന്നീ തെയ്യങ്ങളും രണ്ടാം ദിവസം പൊട്ടന്‍ തെയ്യം,ചാമുണ്ഡി അമ്മ,വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറെ ചാമുണ്ഡി,ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി.തുലാഭാരം, അന്നദാനം,വിളക്കിലരി എന്നീ ചടങ്ങുകളും നടന്നു.
