ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രഥമ ഭാരവാഹി യോഗവും ശില്‍പശാലയും നടന്നു; ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഷാഹിദ് ഉദ്ഘാടനം നിര്‍വഹിച്ചു.

കാസര്‍കോട്:ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രഥമ ഭാരവാഹി യോഗവും ശില്‍പശാലയും നടന്നു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഷാഹിദ് ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അധ്യക്ഷത വഹിച്ചു.സംസ്ഥാന ന്യൂനപക്ഷ മോര്‍ച്ച സെക്രട്ടറിയും ജില്ലയുടെ സംസ്ഥാന കമ്മിറ്റിയുടെ പ്രഭാരിയുമായിട്ടുള്ള രാജു കാട്ടുമറ്റം ക്ലാസെടുത്തു. ബിജെപി ജില്ലാ സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ പുഷ്പ ഗോപാലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. റിഷാല്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് പി.എം. സുഹൈല്‍, ജില്ലാ ജനറല്‍ സെക്രട്ടറി തോംസണ്‍ ജെയിംസ്, അഷ്റഫ് പള്ളിപ്പുഴ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!