ചെറുവത്തൂര്‍ : ഗൃഹനാഥന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ചന്തേര സ്വദേശി വിനോദ് കപ്പണക്കാല്‍ (48 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് വീടിന് മുകള്‍ ഭാഗത്തുള്ള കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കാണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ കാര്യമ്പുവിന്റെയും കെ കുമ്പയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അഭിഷേക്, അമേയ. സഹോദരങ്ങള്‍: ബാലകൃഷ്ണന്( റിട്ട. പോസ്റ്റല്‍ ജീവനക്കാരന്), ദേവിക, കാര്‍ത്യായനി, ഗംഗാധരന്, സാവിത്രി, പ്രഭാകരന്,സുധ,സന്തോഷ്.
ഗൃഹനാഥന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ചന്തേര സ്വദേശി വിനോദ് കപ്പണക്കാല്ആണ് മരിച്ചത്
