പദയാത്രക്ക് വാങ്ങിയ വാഹനം തിരിച്ചുനല്‍കിയില്ല ശിവസേന നേതാക്കള്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ സുരേന്ദ്രന്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ പദയാത്രക്കായി വാങ്ങിയ വാഹനം തിരിച്ചു നല്‍കാതെ വഞ്ചിച്ചു എന്ന യുവതിയുടെ പരാതിയില്‍ ശിവസേന സംസ്ഥാന പ്രസിഡണ്ടിനും എറണാകുളം ജില്ലാ സെക്രട്ടറിക്കുമെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.കാഞ്ഞങ്ങാട് കുശാല്‍നഗറിലെ കെ കെ സന്തോഷ് കുമാറിന്റെ ഭാര്യ ഗീതു റൈ ( 42) നല്‍കിയ പരാതിയിലാണ് ശിവസേന സംസ്ഥാന പ്രസിഡണ്ട് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് സുധീര്‍ഗോപി എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2024 ജനുവരി 28നാണ് ഗീതു റൈയുടെ ഭര്‍ത്താവ് സന്തോഷ് കുമാറിന്റെ കെഎല്‍ 60 എ 2863 നമ്പര്‍ ടാറ്റ എയിസ് വാഹനം ഇവര്‍ കെ സുരേന്ദ്രന്റെ പദയാത്രക്കായി വാങ്ങിയതെന്ന് ഗീതു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു പിന്നീട് വാഹനം തിരിച്ചുനല്‍കിയില്ലെന്നും ഇത് തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുഎന്നാണ്പരാതി.

error: Content is protected !!