ദേശീയ ഏകതാ ദിനത്തില്‍ നീലേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

നീലേശ്വരം : ദേശീയ ഏകതാ ദിനത്തിന്റെ ഭാഗമായി നിലേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ പാലത്തടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് പരിസരത്തു നിന്നും ചായ്യോത്ത് സ്‌കൂള്‍ വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജി. ജിഷ്ണു ഫ്‌ലാഗ് ഓഫ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് അധ്യക്ഷനായി. നീലേശ്വരം പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് പള്ളിക്കൈ സ്വാഗതവും പറഞ്ഞു. ജെ സി ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് അനൂപ് രാജ്, വ്യാപാരി വ്യവസായി ജില്ല വൈസ് പ്രസിഡന്റ് ശിഹാബ് ഉസ്മാന്‍, യൂണിറ്റ് ട്രഷറര്‍ പ്രഭാകരന്‍, സ്റ്റേഷന്‍ പി ആര്‍ ഒ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ സുജിത് നന്ദിയും പറഞ്ഞു. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ എ എസ് ഐ .ടി വി . രാജേഷ് കുമാര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. കൂട്ടയോട്ടത്തില്‍  ചായോത്ത്, ബങ്കളം, മേക്കാട്ട് സ്‌കൂളിലെ എസ് പി സി കുട്ടികള്‍, സ്‌കൗട്ട് ആന്‍ഡ് ഗെയ്ഡ്‌സ്, എന്‍സിസി, സ്‌കൂള്‍ അദ്ധ്യാപകര്‍, കേരള വ്യാപാരി വ്യാപസായി ഏകോപന സമിതി ചോയ്യംകോട് യൂണിറ്റ്, ജെസിഐ നിലേശ്വരം എലൈറ്റ് അംഗങ്ങള്‍, സ്റ്റേഷന്‍ പരിധിയിലെ പോലീസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങളും പങ്കെടുത്തു. സമാ പനത്തൊടാനുബന്ധിച്ച് മഹാത്മാ ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.
തുടര്‍ന്ന് പരിപാടിയില്‍ സംബന്ധിച്ച ആളുകള്‍ ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

error: Content is protected !!