ബോവിക്കാനം : മുളിയാര്‍ പഞ്ചായത്തിലെ വോട്ടര്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് . മുളിയാറിലെ വിവിധ വാര്‍ഡുകളില്‍ ഇരട്ട വോട്ടുകളും, അതിര്‍ത്തി ലംഘിച്ചുകൊണ്ട് നിരവധി വോട്ടര്‍മാരെ തിരികികയറ്റിയ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇരട്ട വോട്ടുകളുടെയും വ്യാജ വോട്ടുകളുടെയും വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ എല്ലാതരത്തിലുള്ള തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് സിപിഎം നേതൃത്വത്തില്‍ നിന്ന് പണംപറ്റിക്കൊണ്ട് സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ലോക്കല്‍ സെക്രട്ടറിയായി മുളിയാര്‍ പഞ്ചായത്ത് സെക്രട്ടറി മാറിയിരിക്കുകയാണെന്നും ഇത്തരത്തിലുള്ള അഴിമതി നടത്തിക്കൊണ്ട് ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുളിയാര്‍ പഞ്ചായത്ത് സെക്രട്ടറി രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മാര്‍ച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മാനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു ബിജെപി മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് വെള്ളലാ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. ജയകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് ദിലീപ് പളഞ്ചി, ജനറല്‍ സെക്രട്ടറി ശശികുമാര്‍ അമ്മംഗോഡ്, ജയകുമാര്‍ മാനടുക്കം, സെക്രട്ടറി അനന്യ ഭരതന്, മണ്ഡലം വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് കോട്ടൂര്‍, എന്നിവര്‍ സംസാരിച്ചു മുളിയാര്‍ പഞ്ചായത്ത് സെക്രട്ടറി സുധിഷ് പുതിയകണ്ടം സ്വാഗതവും വൈസ് പ്രസിഡന്റ് ഉഷ കുമാരി നന്ദിയും പറഞ്ഞു.
