ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്തി

പെരിയ : എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ ഭാഗമായി സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും പൊതു യോഗവും നടത്തി. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹരി വില്ലാരംപതി അധ്യക്ഷനായി. ഷാജീവന്‍ ടി, സുമ എം വി, സരോജിനി കൃഷ്ണന്‍, സി. ശോഭന സി എന്നിവര്‍ സംസാരിച്ചു. എം മോഹനന്‍ സ്വാഗതം പറഞ്ഞു.

കാഞ്ഞങ്ങാട് : സി പി ഐ എം കൊളവയല്‍ ഫസ്റ്റും സെക്കന്റു ബ്രാഞ്ച് സംയുക്തമായി ക്ഷേമ പെന്‍ഷന്‍ 2000 രൂപ വര്‍ധിപ്പിച്ചതില്‍ എല്‍ഡി എഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു ആഹ്ലാദപ്രകടനം നടത്തി. സിപിഎം കൊളവയല്‍ ലോക്കല്‍ സെക്രട്ടറി കെ.ഗംഗാധരന്‍, ബ്രാഞ്ച് സെക്രട്ടറി മാരായ മധു കൊളവയല്‍, വിവേക് കൊളവയല്‍ എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!