പണിപൂര്‍ത്തിയാകാതെ നീലേശ്വരം ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കം ജനങ്ങളോട് ഉള്ള വെല്ലുവിളിയെന്ന് : ബിജെപി

നീലേശ്വരം : പണിപൂര്‍ത്തിയാകാതെ നീലേശ്വരം ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കം ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്
നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് ആരോപിച്ചു. ഏറെവര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലും നീലേശ്വരം ബസ് സ്റ്റാന്‍ഡ് യാഥാര്‍ത്ഥ്യമാകണമെന്ന അടിസ്ഥാനത്തില്‍ വളരെയധികം ബുദ്ധിമുട്ട് സഹിച്ചുകൊണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന നീലേശ്വരം ബസ് സ്റ്റാന്റാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പണിപൂര്‍ത്തിയാകാതെ ഉദ്ഘാടനം ചെയ്യാനുള്ള നീലേശ്വരം നഗരസഭയുടെ തീരുമാനത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു കൊണ്ട് ഞങ്ങള്‍ വികസനത്തിന്റെ വക്താക്കള്‍ ആണെന്ന് പറയാനാണ് പണിതീരാതെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പണി തീരാതെ തന്നെ ഉദ്ഘാടനത്തിന് നഗരസഭ തയ്യാറെടുക്കുന്നത്. നീലേശ്വരം നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപ്പളിഞ്ഞു കിടക്കുകയും അവയൊന്നും നന്നാക്കാനോ തിരിഞ്ഞു നോക്കാനോ തയ്യാറാകാത്ത നഗരസഭ പണിപൂര്‍ത്തിയാകാത്ത ബസ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സാഗര്‍ ചാത്തമത്ത്വ്യക്തമാക്കി.

error: Content is protected !!