കിഴക്കുംകര – വെള്ളിക്കോത്ത് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീലേക്ക് മാര്‍ച്ച് നടത്തി; ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു

വെള്ളിക്കോത്ത് : കിഴക്കുംകര – വെള്ളിക്കോത്ത് റോഡിന്റെ ശോചനീയാവസ്ഥക്കെതീരെ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീലേക്ക് മാര്‍ച്ച് നടത്തി.ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പൊട്ടിപോളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് അതിശക്തമായ സമരവുമായി ഇനിയും രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എക്കാല്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഡി സിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍മാരായ രവീന്ദ്രന്‍ കടപ്പുറം, സിന്ധുബാബു, സതീശന്‍ പരക്കാട്ടില്‍, വി വി നിഷാന്ത്, വിമല കുഞ്ഞികൃഷ്ണന്‍, നാരായണന്‍ കാട്ടുകുളങ്ങര, ശ്രീനിവാസന്‍ മടിയന്‍, സി പി ഉണ്ണികൃഷ്ണന്‍ നായര്‍, എസ് കെ ബാലകൃഷ്ണന്‍ സംസാരിച്ചുമണ്ഡലം ജനറല്‍ സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം, സ്വാഗതവും, സെക്രട്ടറി രാജീവന്‍ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!