കാഞ്ഞങ്ങാട് നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണം ജില്ലാ വോളിബോള്‍ അസ്സോസിയേഷന്‍

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്
കാസര്‍കോട് ജില്ലാ വോളിബോള്‍ അസ്സോസിയേഷന്റ വാര്‍ഷിക ജനറല്‍ ബോഡി യോഗംഅധികൃതരോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റോയ് മാത്യു അധ്യക്ഷത വഹിച്ചു. മുന്‍കാല വോളിബാള്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം കുഞ്ഞമ്പു കുന്നുമ്മല്‍, സംസ്ഥാന അസോസിയേഷന്‍ അംഗമായിരുന്ന ശശി കെവിസ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അനുശോചനപ്രമേയം കെപിഎസി കനകരാജ് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി വിജയമോഹനന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ സുരേഷ് പേര്യ വരവ്, ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ജില്ലാ റഫറീസ് ബോഡിന്റെ എംബ്ലം പ്രകാശനം മുന്‍ അസ്സോസിയേഷന്‍ സെക്രട്ടറി പി നാരായണന്‍ മാസ്റ്റര്‍, സംസ്ഥാനതാരം അഭിന സുരേഷും ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ മിനി, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. സീനിയര്‍ ഇന്റര്‍ സോണല്‍ ചാമ്പ്യന്‍ഷിപ്പ് ചെമ്മനാട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നവംബര്‍ മാസത്തില്‍ നടത്തുവാന്‍ തീരുമാ നമായി. ജില്ലയിലെ ആക്റ്റീവ് ക്ലബ്ബുകളുടെ പ്രതിനിധികള്‍, റഫറീസ്, അസ്സോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ സംബന്ധിച്ചു . സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.

error: Content is protected !!