അക്ഷയ് കുമാര്‍ ഇന്റര്‍നാഷണല്‍ കുഡോ ടൂര്‍ണമെന്റില്‍ നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ അദ്വൈത് ജയചന്ദ്രന് വെങ്കല മെഡല്‍

നീലേശ്വരം :ഗുജറാത്തിലെ സൂറത്തില്‍ നടന്നു വരുന്ന 17-ാമത് അക്ഷയ് കുമാര്‍ ഇന്റര്‍നാഷണല്‍ കുഡോ ടൂര്‍ണമെന്റില്‍ നീലേശ്വരം സ്വദേശിക്ക് വെങ്കല മെഡല്‍. നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ അദ്വൈത് ജയചന്ദ്രനാണ് മെഡല്‍ ജേതാവ്. നീലേശ്വരം വട്ടപ്പൊയിലിലെ കുഡോ ഫൈറ്റിങ് ക്ലബ് അംഗമായ അദ്വൈത് ക്ലബ് കോച്ച് മീതു ഷിജുവിന്റെ ശിഷ്യനാണ്. ചെമ്മാക്കരയിലെ ജയചന്ദ്രന്റെയും സൗമ്യയുടെയും മകന്‍. ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

error: Content is protected !!