കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് സെക്കന്‍ഡ് കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ മാ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് സെക്കന്‍ഡ് കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ കുടുംബശ്രീ ഐങ്ങോത്ത് എഡിഎസ് അംഗങ്ങള്‍ നടത്തുന്ന മാ കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി.വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും പുറത്തു പോകാതെ തന്നെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍,സ്റ്റേഷനറി തുടങ്ങിയവ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ മുന്‍കൈയെടുത്ത് പദ്ധതി നടപ്പിലാക്കുന്നത്. രുചികരവും പോഷക മൂല്യമുള്ളതുമായ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം എന്നിവ ലഭ്യമാക്കുന്ന രീതിയില്‍ വി വി. നിഷ, കെ സുധര്‍മ്മ, വി വി പുഷ്പ എന്നീ കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ മാ കെയര്‍ പ്രവര്‍ത്തനം നടക്കുന്നത്. സ്‌കൂളിന്റെ പ്രവേശന കവാടത്തിന് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാ കെയര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി അഹമ്മദലി അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ലത, കെ വി സരസ്വതി, കെ പ്രഭാവതി, കൗണ്‍സിലര്‍ മായാകുമാരി, നഗരസഭാ സെക്രട്ടറി വി എന്‍ ഷിബു, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍ വി ദിവാകരന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ബഷീര്‍ , പി ടി എ പ്രസിഡന്റ് എന്‍ ഉണ്ണി കൃഷ്ണന്‍,എ ഡി എസ് പ്രസിഡന്റ് കെ കെ ഗീത,കുടുംബശ്രീ ജില്ലാ മിഷന്‍ ബ്ലോക്ക് കോ -കോര്‍ഡിനേറ്റര്‍ നിമിഷ, സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, എം. ഇ. സി ശ്രീഷ്മ, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ശ്രീവിദ്യ ,അക്കൗണ്ടന്റ് പി ഷിബ തുടങ്ങിയവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ സുജിനിസ്വാഗതംപറഞ്ഞു

error: Content is protected !!