സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി; കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസിന്റെയും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഹോസ്ദുര്‍ഗ് അസി. ഇന്‍സ്‌പെക്ടര്‍ എ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് RTO എന്‍ഫോസിമെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. പ്രേമരാജന്‍ ക്ലാസ് എടുത്തു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ പി ഹാരിസ് എന്നിവര്‍ സംസാരിച്ചു. എസ് പി ജി കോഡിനേറ്റര്‍ അസി.സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കോതോളി സ്വാഗതവും ജനമൈത്രി വളണ്ടിയര്‍ അനീഷ് മണ്ണട്ട നന്ദിയും പറഞ്ഞു. സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളിലെ നൂറിലധികം അധികം ഡ്രൈവര്‍മാര്‍ ക്ലാസില്‍പങ്കെടുത്തു

 

error: Content is protected !!