കാഞ്ഞങ്ങാട് :ജില്ലാതല ശാസ്‌ത്രോത്സവത്തില്‍ ക്ലേമോഡലിങ്ങില്‍ ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.
അനന്തകൃഷ്ണന് ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. കാഞ്ഞങ്ങാട്ടെ ആര്‍ട്ടിസ്റ്റ് അതുല്യ പ്രകാശന്റെയും പി വി . ഉഷയുടെയും മകന്‍ ആണ്. 2023ല്‍ നടന്ന കേരള സംസ്ഥാന ശാസ്‌ത്രോത്സവത്തിലും ക്ലേ മോഡലിങ്ങില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
