ചന്തേര : കമ്പില്‍ വള്ളുവന് കടവിലെ വള്ളംകളി മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ യുവതിയെ ആക്രമിച്ചുവെന്ന പരാതിയില്‍ മുപ്പതോളം പേര്‍ക്കെതിരെ ചന്തേര പോലീസ് കേ സെടുത്തു. അച്ചാംതുരുത്തി ജംഗ്ഷന് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് സംഭവം. ചെറുവത്തൂര്‍ അച്ചാം തുരുത്തിയിലെ പി. ബി.ഭവിത (32)യുടെ പരാതിയിലാണ് തുരു ത്തിയിലെ നബീന്, നവീന്‍ കുമാര്‍, സുരേശന്, ശരത്, വിഷ്ണു എന്നിവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത് കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നര മണിക്ക് പരാതിക്കാരിയെ രാഷ്ട്രീയ വിരോധം വെച്ച് പ്രതികള്‍ തള്ളിയിട്ട് ദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയില്‍ പറയുന്നു.
രാഷ്ട്രീയ വിരോധം : യുവതിയെ ആക്രമിച്ച 30 പേര്‍ക്കെതിരെ കേസ്
