പെരിയ അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദിയുടെയും അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന അനുസ്മരണ പരിപാടി എം. സ്‌കേപ്പ് മ്യൂസിക് ദര്‍ബാര്‍ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് വിജയിയും ഫ്‌ലവേഴ്‌സ് ടി.വി ടോപ്പ്‌സിംഗര്‍ സീസണ്‍ 4 ഓഡീഷന്‍ ഫൈനലിസ്റ്റുമായ സൗപര്‍ണ്ണിക സജു ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ കെ ചന്ദ്രമതി സ്വാഗതഭാഷണം നടത്തിയ ചടങ്ങില്‍ മലയാളം അധ്യാപകന്‍ ബാലന്‍ കുന്നുമ്മല്‍ അധ്യക്ഷസ്ഥാനം വഹിച്ചു. സാഹിത്യവേദി കോ ഓര്‍ഡിനേറ്റര്‍ കെ. വി രഞ്ജിത വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹയര്‍സെക്കന്‍ഡറി മലയാള വിഭാഗം അധ്യാപിക കെ വി സ്‌നേഹ നന്ദി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വയലാര്‍ കവിതാലാപനവും ഗാനാലാപനവും നടന്നു.
